Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Application

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി​ക്കു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കി. സ്വ​ർ​ണ​പ്പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ ത​ന്ത്രി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ആ​ചാ​ര ലം​ഘ​നം ന​ട​ത്തി ഭ​ക്ത​രു​ടെ വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തി​യ ത​ന്ത്രി​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ര്‍​ട്ടി​ൽ എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ത​ന്ത്രി​യെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​ന്ത്രി​യെ വീ​ണ്ടും സ​ബ്ജ​യി​ലി​ലേ​ക്ക് മാ​റ്റി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 24 മ​ണി​ക്കൂ​ർ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ത​ന്ത്രി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

Latest News

Corehub Up